ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത വിഷയത്തില്‍ തികച്ചും പക്ഷപാതപരമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്.
ഇതു
പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. കേരളത്തെ സംബന്ധിച്ച്
ഇക്കാര്യം നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് ഭരണം യാഥാര്‍ഥ രീതിയില്‍
നടക്കാത്ത സാഹചര്യമാണുള്ളതെന്നും ഒരു പ്രശ്നം എത്ര മാത്രം വഷളാക്കാമോ അത്രമാത്രം വഷളാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് പറഞ്ഞു. ഇന്നലെ ഐ എ എസ് കൂട്ടഅവധിയെടുത്ത് പ്രതിഷേധിക്കുകയും മുഖ്യമന്ത്രിയുടെ നിലപാട് എതിരായതോടെ സമരം ഉപേക്ഷിക്കുകയും ചെയ്തതിനെക്കുറിച്ചു മാധ്യമപ്രവർത്തകരോട് ഡൽഹിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.