തിരുവനന്തപുരം:ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര സെപ്റ്റംബർ 7ന്. ജില്ലയിലെ 1208 പ്രതിഷ്ഠാ കേന്ദ്രങ്ങളിലും 2 ലക്ഷം വീടുകളിലും 9 ദിവസംപൂജചെയ്ത ഗണേശവിഗ്രഹങ്ങൾ വൈകുന്നേരം 3 മണിയോടുകൂടി പഴവങ്ങാടി ഗണപതിക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും . തുടർന്ന് പഴവങ്ങാടിയിൽ സാംസ്‌കാരിക സമ്മേളനം നടക്കും. മുൻ .മന്ത്രിയും എം.എൽ .എയുമായ വി.എസ്.ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന ഘോഷയാത്രദേവസ്വം.വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അനിൽ ദേശായി എം.പി (മുംബൈ) ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മറ്റു നിരവധി മത സാമുദായിക സാംസ്‌കാരിക നായകരും ചടങ്ങിൽ സംബന്ധിക്കും. ചടങ്ങിൽ വച്ച് ഈ വർഷത്തെ ഗണേശപുരസ്‌കാരവും ട്രസ്റ്റ് കൺവീനറായിരുന്ന മിന്നൽ പരമശിവൻ നായരുടെ പേരിലുള്ള പുരസ്‌കാരവും കൈമാറും.
ഗണേശവിഗ്രഹ നിമഞ്ജനത്തിനു മുന്നോടിയായി ഒരു ലക്ഷത്തിയെട്ട് നാളികേരം ഹോമിക്കുന്ന സർവ്വവിഘ്ന നിവാരണ യജ്ഞം നടക്കും. സെപ്റ്റംബർ 7ന് ബ്രഹ്മ മുഹൂർത്തത്തിൽ ആരംഭിക്കുന്ന യജ്ഞം 24 മണിക്കൂർ നീണ്ടുനിൽക്കും. ഗണേശ ഭഗവാന്റെ 32 വിവിധ രൂപഭാവളിലും എട്ട് അവതാര രൂപങ്ങളിലും ഉള്ള വിഗ്രഹങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. ഘോഷയാത്ര ഓവർ ബ്രിഡ്ജ് ആയൂർവേദ കോളേജ്, സ്റ്റാച്യു, പാളയം, എ.കെ.ജി. സെന്റർ ജനറൽ ആശുപത്രി,പാറ്റൂർ,പേട്ട ചക്ക ,ആൾസെയിന്റ്സ് വഴി ശംഖുമുഖം ആറാട്ടുകടവിൽ എത്തിച്ചേരും