Mobirise Website Builder v4.9.3
NEWS20/07/2017

മാധ്യമപ്രവർത്തനം നിർവചനാതീതം: പി. ശ്രീരാമകൃഷ്ണൻ

ayyo news service
പി ശ്രീരാമകൃഷ്ണൻ, ബി ആർ പി ഭാസ്കർ, എം ജി രാധാകൃഷ്‌ണൻ
തിരുവനന്തപുരം: നവമാധ്യമങ്ങൾ, ദൃശ്യമാധ്യങ്ങൾ, പത്രമാധ്യമങ്ങൾ ഇവ മൂന്നും ഇന്ന് ഒരിടത്താണ്. അതുകൊണ്ട് മാധ്യമങ്ങളും മാധ്യമപ്രവർത്തനവും നിർവചനീതതമായ തലത്തിലേക്ക് എത്തപ്പെട്ടിരിക്കുക്കുകയാണെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. കെ യു ഡബ്ള്യു ജെ സംഘടിപ്പിച്ച 'മാധ്യമ സ്വാതന്ത്ര്യം പുതിയ കാലത്തെ വെല്ലുവിളികൾ' വിഷയമാക്കിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപധ്യത്തെ ശക്തിപ്പെടുത്താൻ കഴിയുന്നതാണ് യഥാർത്ഥ മാധ്യമമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. മാധ്യമങ്ങളുടെ വർത്തമാനക്കാലത്ത് മാധ്യമങ്ങൾക്ക് മാധ്യമലോകത്തുനിന്നുതന്നെയാണ് പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നത്. മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും അവരുടെ പ്രവർത്തികളിലൂടെ വിശ്വാസം നേടിയെടുക്കണം എങ്കിൽ മാത്രമേ ജനങ്ങൾ വിശ്വാസിക്കൂ എന്ന് മുഖ്യപ്രഭാഷകനായ ബി ആർ പി ഭാസ്കർ പറഞ്ഞു. കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ഗഫൂർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡി ബാബുപോൾ, എം ജി രാധാകൃഷ്‌ണൻ, സെബാസ്റ്റ്യൻ പോൾ, ആർ എസ് ബാബു, സി നാരായണൻ എന്നിവർ വിഷയമവതരിപ്പിച്ചു.  എൻ പി രാജേന്ദ്രനായിരുന്നു മോഡറേറ്റർ.
Views: 1596
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY