തിരുവനന്തപുരം:പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ പോലീസ് ട്രെയിനിങ് കോളേജില്‍നിന്ന് പാസിംഗ് ഔട്ട് പരേഡ് നടത്തുന്നതെന്നും ഓരോ സബ് ഇന്‍സ്‌പെക്ടറും ഓരോ റോള്‍മോഡല്‍ ആകണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ഗ്രൗണ്ടില്‍ 46 റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റുമാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേവി, കോസ്റ്റല്‍ പോലീസ്, തമിഴ്‌നാട് കമാന്‍ഡോ അക്കാദമി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ പരിശീലനമാണ് കേഡറ്റുകള്‍ക്ക് ലഭ്യമാക്കിയതെന്നും കേരള പോലീസ് കാര്യക്ഷമതയിലും കുറ്റാന്വേഷണത്തിലും ഇന്ത്യന്‍ പോലീസിന് തന്നെ മാതൃകയായാണെന്നുംകൂടി ആഭ്യന്തരമന്ത്രി പറഞ്ഞു. മികച്ച കേഡറ്റുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും അദ്ദേഹം സമ്മാനിച്ചു
സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണന്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.