ന്യൂഡല്‍ഹി: അനുരാഗ് ഠാക്കൂറിനെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ബിസിസിഐയില്‍ ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഠാക്കൂറിനെയും ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍ക്കെയെയും നീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.
നിലവിലുള്ള ഭരണസമിതി പിരിച്ചുവിട്ട് പുതിയവ രൂപീകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍, ജസ്റ്റീസുമാരായ എ.എം.ഖന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ച ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെതിരെ നടപടി വേണമോ എന്ന കാര്യവും കോടതി ഇന്ന് പരിഗണിച്ചേക്കും.