NEWS15/12/2016

തലസ്ഥാനത്തെ ഫിലിംസിറ്റി പദ്ധതിക്ക് തുടക്കമിട്ടു

ayyo news service
തിരുവനന്തപുരം:ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ഥാപിക്കുന്ന ഫിലിം സിറ്റി പദ്ധതിയുടെ അവതരണവും പുതുതായി നിര്‍മ്മിക്കുന്ന തീയേറ്റര്‍ സമുച്ചയങ്ങള്‍ക്കുളള സ്ഥലം വിട്ടു നല്‍കുന്നതിനുളള സമ്മതപത്രങ്ങളുടെ കൈമാറ്റവും നടന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ സംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരില്‍ നിന്നും സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി. പുനലൂര്‍, കായംകുളം, ഏറ്റുമാനൂര്‍, വൈക്കം, കൂത്താട്ടുകുളം, പയ്യന്നൂര്‍, ആന്തൂര്‍, നീലേശ്വരം നഗരസഭകളും അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തുമാണ് സമ്മതപത്രം കൈമാറിയത്. ഫിലിംസിറ്റി പദ്ധതിയുടെ അവതരണത്തിന്റെ സ്വിച്ച് ഓണ്‍ ടൂറിസം ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി.ജലീല്‍ ആശംസകള്‍ നേര്‍ന്നു.

കിഫ്ബി യുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികള്‍ കെ.എസ്.എഫ്.ഡി.സി ഏറ്റെടുക്കുന്നത്. ഒ.രാജഗോപാല്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. എം.ഡി.ദീപ ഡി.നായര്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, മേയര്‍ വി.കെ.പ്രശാന്ത, എം.എല്‍.എ മാരായ യു.പ്രതിഭാഹരി, സി.കെ.ആശ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണവേണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
 


Views: 1405
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024