തിരുവനന്തപുരം:ശംഖുമുഖത്തെ ആഭ്യന്തര വിമാനത്താവള ടെർമിനൽ ചാക്കയിലേക്ക് മാറ്റുന്നതിനെതിരെ എയർപോർട്ട് ആക്ഷൻ കൌണ്‍സിലിന്റെയും വയ്യാമൂല-വള്ളക്കടവ് ആക്ഷൻ കൌണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിൽ നിയസഭാമാര്ച്ച്നടത്തി.
രാജ്യാന്തരടെർമിനൽ ഇവിടുന്നു ചാക്കയിലേക്ക് മാറ്റിയതിനുപിന്നലെ ആഭ്യന്തര ടെർമിനലും മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് സര്ക്കാര് പിന്തിരിയണമെന്നും ഇതിനെ ആശ്രയിച്ചു കഴിയുന്ന നിരവധിപേരെ പട്ടിണിയിലേക്ക് തള്ളിവിടാനെ ഉപകരിക്കു എന്ന് മാര്ച്ച് ഉദ്ഘാടനം ചെയ്ത ആര്ച്ച് ബിഷപ്പ് ഡോ.എം സൂസപാക്ക്യം പറഞ്ഞു. മുൻ മന്ത്രി വി സുരേന്ദ്രൻ പിള്ള,ഡി സി സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള എന്നിവരും സംസാരിച്ചു. മോണ്‍.യൂജിൻ എച്ച് പെരേര അധ്യക്ഷം വഹിച്ചു