തിരു:പി.സി.ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റി. യു.ഡി.എഫ്. ഉന്നതാധികാരസമിതിയിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയെന്ന സ്ഥാനത്തുനിന്നും ജോര്‍ജിനെ ഒഴിവാക്കി. ജോര്‍ജിനെ മാറ്റണമെന്ന കേരള കോണ്‍ഗ്രസ്സിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവാഴ്ച രാത്രി എട്ടുമണിയോടെ പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായും പി.സി.ജോര്‍ജുമായും അവസാനവട്ട ചര്‍ച്ച തുടങ്ങി. ഇടയ്ക്ക് ജോര്‍ജിനെ മാറ്റിനിര്‍ത്തി മൂവരും സംസാരിച്ചു. എന്നാല്‍, യു.ഡി.എഫ്. രാഷ്ട്രീയത്തില്‍ ഭീഷണിപ്പെടുത്തല്‍ സ്വഭാവത്തോടെ സരിത എസ്.നായരുടെ കത്തുകൂടി വന്നതോടെ സ്ഥിതി സങ്കീര്‍ണമായി. രാത്രി ഒമ്പതേമുക്കാലോടെ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.