പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ച്
സ്റ്റാനിസ്ലാവ് വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി. ഒന്നിനെതിരെ മൂന്നു
സെറ്റുകള്‍ക്കായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡുകാരന്റെ ജയം. സ്‌കോര്‍
4-6, 6-4, 6-3, 6-4. ആദ്യ സെറ്റ് നഷ് ടമായ ശേഷം ശക്തമായി തിരിച്ചുവന്നാണ്
വാവ്‌റിങ്ക കിരീടം നേടിയത്.
കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരനായ റാഫേല്‍
നഡാലിനെ ഇത്തവണ ക്വാര്‍ട്ടറില്‍ വീഴ്ത്തിയെങ്കിലും ദ്യോകോവിച്ചിന് ഫ്രഞ്ച്
ഓപ്പണ്‍ കിരീടം കിട്ടാക്കനിയായി. ഫെഡറര്‍ക്ക് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന സ്വിസ് താരവുമായി വാവ്‌റിങ്ക. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ
വാവ്‌റിങ്കയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെമിയില്‍ ദ്യോകോവിച്ചിനോടെറ്റ അഞ്ചു സെറ്റ് പരാജയത്തിന് മധുരമായ പകരം വീട്ടലായി വാവരിങ്കയുടെ ഈ കിരീടനേട്ടം. ഫ്രഞ്ച് ഓപ്പണില്‍ 10 വര്‍ഷത്തിന് ശേഷമാണ് പുതിയൊരു ചാമ്പ്യനുണ്ടാകുന്നത്. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ഒമ്പത് തവണയും സ്‌പെയിന്റെ നഡാലായിരുന്നു ചാമ്പ്യന്‍.