കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനിടെ വ്യാപകമായ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബൊനാല്‍ മണ്ഡലത്തിലാണ് സംഭവം. വിവിധ മണ്ഡലങ്ങളിൽ നടന്ന സംഘട്ടനത്തിൽ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ജാമുരിയ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘം
ബോംബെറിഞ്ഞു. സ്‌ഫോടനത്തില്‍ പത്തോളം സിപിഎം പ്രവര്‍ത്തകര്‍ക്ക്
പരിക്കേറ്റു. ഒരു ബാഗ് നിറയെ ബോംബ് പ്രദേശത്തുനിന്നു പോലീസ് കണ്ടെടുത്തു.
സബാംഗ്, ചന്ദ്രകോണ എന്നീ മണ്ഡലങ്ങളിലും സംഘര്‍ഷമുണ്ടായി. വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ 140 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്.