കൊച്ചി:അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിക്കു ഗുരുതരമായ കരള്‍രോഗം ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരളിന്റെ പ്രവര്‍ത്തനം തീര്‍ത്തും തകരാറിലായിരുന്നെന്നാണ് വിവരം. മണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കു അയച്ചിരിക്കുകയാണ്. ശരീരത്തിലെ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം കിട്ടണം. ഇതിന്റെ പരിശോധന ഫലം ലഭിക്കുന്നതിന് ഒരു മാസമെങ്കിലുമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. മണിക്കൊപ്പം ഉണ്ടായിരുന്ന മലയാള നടന്‍ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് ചോദ്യം ചെയ്തു. നടന്‍ ജാഫര്‍ ഇടുക്കി, മാനേജര്‍ ജോജി, ഡോ. സുമേഷ്, സുഹൃത്തുകളായ വിനോദ് കുമാര്‍, വിപിന്‍ എന്നിവരുടെ മൊഴികളാണ് എടുത്തത്. മണിയുടെ ഔട്ട്ഹൗസിലെ ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ചാലക്കുടി പാഡിയിലെ ഔട്ട്ഹൗസ് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.