ആലപ്പുഴ: കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നിരാശാജനകജനകമാണ്. ഭരണപക്ഷം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നുവെന്ന് ഒരു കൂട്ടര്‍ പറയുന്നു. എന്നാല്‍ പ്രതിപക്ഷം അതിനേക്കാള്‍ മോശപ്പെട്ട നിലയിലാണ്. നിയമ സഭയില്‍ അഴിമതി ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്ല. ഇരു കക്ഷികളും ഒരുപോലെയാണെന്ന് തുറന്ന് പറഞ്ഞ തന്നെ ബിജെപിക്കാരനായി ചിത്രീകരിക്കുകയാണെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പറഞ്ഞു. മുഹമ്മയിൽ അക്ഷയ ശ്രീ ജൈവ കര്‍ഷക അവാര്‍ഡ് വിതരണോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇനിയുണ്ടാകാന്‍ പോകുന്ന വിപ്ലവം കാര്‍ഷിക രംഗത്താണ്. വളരെ പെട്ടെന്നാണ് ജൈവ പച്ചക്കറി വിപ്ലവം പടര്‍ന്ന് പിടിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് തൃശൂര്‍ ജില്ലയില്‍ മുപ്പത് ശതമാനം കുറഞ്ഞിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ രക്ഷാധികാരി കുമാരി ഷിബുലാല്‍ അധ്യക്ഷത വഹിച്ചു.