മിര്‍പ്പൂര്‍:രണ്ടാം ഏകദിനത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ബംഗ്ലാ കടുവകള്‍ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു. 163 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശ് 134 പന്ത് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. മൂന്ന് ഏകദിനങ്ങളുള്ള പരമ്പര 1-1ന് സമനിലയിലായി.
88 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരും 50 റണ്‍സെടുത്ത മുഹമ്മദുല്ലയുമാണ് ബംഗ്ലദേശിന്റെ വിജയം എളുപ്പമാക്കിയത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ താരമായിരുന്ന മുഷ്ഫിഖുര്‍ റഹ്മാന്‍
മൂന്നു വിക്കറ്റ് വീഴ്ത്തി. നസീര്‍ ഹുസൈനും മൂന്നു വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദ.ആഫ്രിക്ക 162 റണ്‍സിന് പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയിൽ 41 റണ്‍സെടുത്ത ഡുപ്ലെസിസും 36 റണ്‍സെടുത്ത ബെഹാര്‍ഡിനും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.