NEWS13/01/2016

ശിവസേനക്ക് ടിവി ചവിട്ടിപ്പൊട്ടിക്കാം:പിണറായി വിജയൻ

ayyo news service
തിരുവനന്തപുരം:ഗുലാം അലിയുടെ സംഗീത പരിപാടി മുംബയിൽ തടസ്സപ്പെടുത്തിയ ശിവസേനയ്ക്ക് കേരളത്തിൽ തടസ്സപ്പെടുത്താൻ കഴിയില്ല.  തടസ്സപ്പെടുത്തുമെന്ന് വീമ്പുപറയുന്ന ശിവസേനയ്ക്ക് കേരളത്തിലെ ഗുലാം അലിയുടെ പരിപാടി ടി വി യിലൂടെ കാണാം. പറ്റുമെങ്കിൽ ടി വി ചവിട്ടി പൊട്ടിക്കാം എന്ന് സി പി എം നേതാവ് പിണറായി വിജയൻ പറഞ്ഞു.  ടി കെ രാജിവ് കുമാർ സംവിധാനം ചെയ്യുന്ന വിശ്രുത പാകിസ്ഥാൻ ഗസൽ ഗായകൻ ഗുലാം അലിയെക്കുറിച്ചുള്ള  ഡോക്കുമെന്ററിയുടെ സ്വിച്ചോൺ കർമം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മന്ത്രി എ പി അനിൽകുമാർ വെബ്‌സൈറ്റിന്റെ സ്വിച്ചോൺ കർമവും നിർവഹിച്ച ചടങ്ങിന് മുൻ മന്ത്രി എം എ ബേബി അധ്യക്ഷംവഹിച്ചു.

മുപ്പതുവര്ഷം മുൻപ്  ഗുലാം അലിയിൽ പ്രേരണ ഉൾക്കൊണ്ടു ഗസൽ എന്ന കവിതയെഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടും ഗായകനും തമ്മിലുള്ള കണ്ടുമുട്ടലും സംവാദവുമാണ് ഡോക്കുമെന്ററിയുടെ ഇതിവൃത്തം .  സ്വരലയയുടെ മുഖ്യ പങ്കാളിത്തത്തിൽ  ജി  കെ എസ് എഫിന്റെ സഹകരണത്തോടെയാണ് ഡോക്കുമെന്ററി നിർമിക്കുന്നത്. ടി  കെ രാജിവ് കുമാർ,ഷാജി എൻ കരുൺ,ബാലചന്ദ്രൻ ചുള്ളിക്കാട്,സ്വരലയ രാജ്മോഹൻ എന്നിവര് സംസാരിച്ചു.

തിരുവനന്തപുരത്ത് 15 നും  കോഴിക്കോടും 17 നുമാണ് സംഗീതപരിപാടികൾ. ഈ ദിവസങ്ങളിൽ പ്രതിഷേദം സംഘടിപ്പിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട് 
Views: 1737
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024