NEWS30/09/2015

കേരളത്തെ സമ്പൂര്‍ണ ജൈവ കൃഷി സംസ്ഥാനമാക്കും:കൃഷി മന്ത്രി

ayyo news service
തിരുവനന്തപുരം:2016ല്‍ കേരളം സമ്പൂര്‍ണ ജൈവ കൃഷിയിലൂടെ പച്ചക്കറി ഉദ്പാദക സംസ്ഥാനമെന്ന സ്ഥാനം കൈവരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. ജൈവ മാനവ മതില്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിനാവശ്യമായ പച്ചക്കറികള്‍ പൂര്‍ണമായും ഇവിടെ ഉദ്പാദിപ്പിക്കാനാവും. ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള കാല്‍വെയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ 80 ശതമാനവും ജൈവവളമാണ് ഇന്ന് ഉപയോഗിക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ജൈവകൃഷി സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് ഡിസംബറില്‍ കേന്ദ്ര കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ജൈവ മാനവ മതിലില്‍ അണിനിരന്നവര്‍ക്ക് മന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ആര്‍.അജിത് കുമാര്‍, എസ്.എച്ച്.എം. ഡയറക്ടര്‍ കെ.പ്രതാപന്‍, ഹോര്ട്ടികോപ്  ചെയര്മാൻ ചെറിയാൻ കല്പകവാടി,ആര്‍.ഹേലി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ഗാന്ധിപാര്ക്ക് മുതൽ നീണ്ട ജൈവ മാനവ മതിലിൽ വിദ്യാർഥികൾ,കർഷകർ,ജനപ്രതിനിധികൾ,സാമൂഹ്യ-സാംസ്കാരിക നായകര്,ഉദ്യോഗസ്ഥര് തുടങ്ങി ആയിരങ്ങളാണ് പങ്കാളികളായത്. കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും എഫ്.ഐ.ബിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.


 


Views: 1710
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024