NEWS24/06/2016

സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം അവസാനിപ്പിക്കും:ഗവര്‍ണര്‍

ayyo news service
തിരുവനന്തപുരം:സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം അവസാനിപ്പിക്കുമെന്നും കേരളത്തെ പട്ടിണിമുക്തമാക്കുമെന്നും ഗവര്‍ണര്‍ പി. സദാശിവം.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനത്തിനു തുടക്കംകുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അഴിമതിക്കെതിരേയുള്ള വിധിയെഴുത്താണ് സംസ്ഥാനത്ത് ഉണ്ടായതെന്നും അഴിമതിക്കെതിരേ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

\b{]Jym]\ {]kwK¯nse {][m\ ]cmaÀi§Ä:
25 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍. വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ്.സിവില്‍ സര്‍വീസിലേക്ക് യുവാക്കളെ ആകര്‍ഷിക്കും. സംസ്ഥാനത്തെ പട്ടിണിമുക്തമാക്കും. ജെന്‍ഡര്‍ ബജറ്റും ജെന്‍ഡര്‍ ഓഡിറ്റും. സ്വകാര്യ നിക്ഷേപങ്ങള്‍ കൊണ്ടുവരും. തൊഴിലാളി അവകാശങ്ങള്‍ കാക്കും. പരിസ്ഥിതി സംരക്ഷിക്കും.പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ചു കൊണ്ടുപോകും. വികസന പദ്ധതികള്‍ പരിസ്ഥിതിസൗഹൃദമായിരിക്കും. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കും. ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധം. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്തും. ജില്ലാതലങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി ദുര്‍ബല വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കും. ആഗോളീകരണത്തിന് ജനപക്ഷ ബദല്‍ ക്രമസമാധാന ശക്തിപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധം. പഞ്ചവത്സര പദ്ധതി കാര്യക്ഷമമായി നടപ്പാക്കും. നികുതിപിരിവ് കാര്യക്ഷമമാക്കും.1500 പുതിയ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍  ഇ-ഗവേര്‍ണന്‍സിന് മുന്‍ഗണന. എന്നിവയാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍
Views: 1432
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024