മുഖ്യമന്ത്രി കനകക്കുന്നിൽ വൃക്ഷത്തൈ നട്ട് വെള്ളം ഒഴിക്കുന്നു.മന്ത്രി കെ.രാജു കെ.മുരളീധരന്‍ എം.എല്‍.എ എന്നിവര് സമീപം
തിരുവനന്തപുരം:വികസനത്തിന്റെ പേരില്‍ പരിസ്ഥിതിയുടെ കട അറുക്കുന്ന നില ഉണ്ടാകരുത്.
പരിസ്ഥിതിയുടെ പേരില്‍ വികസനവും തടയരുത്. പരിസ്ഥിതി സംരക്ഷണം
എല്ലാപേരുടെയും മനസ്സില്‍ ഉറപ്പിച്ചാല്‍ മാത്രമേ നമുക്ക് പ്രകൃതിയെ
സംരക്ഷിക്കാനാവൂ. പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണമെങ്കില്‍ വികസനത്തിന്റെയും പരിസ്ഥിതിയുടെയും കാര്യത്തില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖനനവുമായി ബന്ധപ്പെട്ട് ഒരുപാട് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ട്. ഖനനം പൊതുവുടമസ്ഥതയിലാകണം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത കേരളത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വനംവന്യജീവി വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ചടങ്ങില്‍ വനംവന്യജീവി വകുപ്പിന്റെ മാസിക 'അരണ്യ'ത്തിന്റെ പ്രത്യേക പതിപ്പ് മന്ത്രി കെ.രാജു മുഖ്യമന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു. കെ.മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.