മുംബൈ:ഹർഭജൻ സിംഗിനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വിളിച്ചും ഓൾ രൗണ്ടെർ രവീീന്ദ്ര ജടെജയെ തഴഞ്ഞും ബംഗ്ലാദേശ് പരമ്പരക്കുള്ള ടെസ്റ്റ് ഏകദിന ഇൻഡ്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിനിടെ യുണ്ടായ പരിക്കുകാരണം മുഹമ്മദ്‌ഷമിയെ ടീമിലേക്ക് പരിഗണിച്ചില്ല,പകരം ധവാൽ കുൽക്കര്നിയെ ഏകദിന ടീമിൽ ഉൾപ്പെടുത്തി.
മുന് നിര താരങ്ങൾ വിശ്രമം ആഗ്രഹിചിരുന്നുവെങ്കിലും ആരെയും ഒഴിവാക്കാതെയാണ് സെലെക്ടർ മാര് ടെസ്റ്റ് ഏകദിന ടീമിനെ പ്രഖ്യാപിച്ചത്. ടീം സെലക്ഷനിലെ ഏറ്റവും ശ്രെദ്ധേയമായ കാര്യം ഹർഭജന്റെ മടങ്ങിവരവാണ്. ജൂണിൽ നടക്കുന്ന ഏക ടെസ്റ്റിൽ താരത്തെ ഉള്പ്പെടുത്തിക്കൊണ്ട് വിരമിക്കലിന് അവസരം നൽകുകയാണെന്നും അഭ്യുഹമുണ്ട്.
ഏകദിന ടീം:മഹേന്ദ്ര സിംഗ് ധോണി (ക്യാപ്ടൻ),രോഹിത് ശർമ,അജിങ്ക്യ രഹാനെ,ശിഖർ ധവാൻ ,വിരട്ട് കോഹ്ലി,സുരേഷ് റയിന,അമ്പാടി രായിടു,രവിചന്ദ്ര അശ്വിൻ, രവീീന്ദ്ര ജടെജ,അക്ഷർ പടേൽ,ഭുവനേശ്വർ കുമാർ,ഉമേഷ് യാദവ് ,മോഹിത് ശര്മ , സ്റ്റുഅർറ്റ് ബിന്നി ,ധവാൽ കുൽക്കര്നി.
ടെസ്റ്റ് ടീം:വിരാട് കോഹ്ലി(ക്യാപ്ടൻ),അജിങ്ക്യ രഹാനെ,മുരളി വിജയ് , രോഹിത് ശർമ,കെ എൽ രാഹുൽ,ചേതേശ്വർ പുജാര,ശിഖർ ധവാൻ,വൃധിമാൻ സാഹ(വിക്കെറ്റ് കീപെർ), രവിചന്ദ്ര അശ്വിൻ,ഹർഭജൻ സിംഗ്,കരൻ ശര്മ, ഉമേഷ് യാദവ് ,ഇഷാന്ത് ശര്മ, ഭുവനേശ്വർ കുമാർ,വരുണ്‍ ആരോണ്‍