തിരുവനന്തപുരം: സോഷ്യല്‍ ആക്ഷന്‍ ഫോര്‍ ലീഗല്‍ ട്രാന്‍സ്ഫര്‍മേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ ഹെല്‍പ്പ്ഡസ്‌കിന്റെ പ്രവര്‍ത്തനം (സാള്‍ട്ട് നിയമ സേവനകേന്ദ്രം) തിരുവനന്തപുരത്ത് തമലം കാമരാജ് നഗറില്‍ വി.എസ്.ഡി.പി. ഹാളില്‍ മേയ് 2-ന് തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ വി.ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് അഡ്വ.ജെ.സുഗതന്‍ പോളിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ അഡ്വ.പൂഴിക്കുന്ന് സുദേവന്‍, അഡ്വ.ജയകുമാരന്‍ നായര്‍, കാമരാജ് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജി.സുരേന്ദ്രന്‍, വി.വി.സൈനന്‍, ബിന്ദുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
എല്ലാമാസവും ആദ്യബുധനാഴ്ച വൈകുന്നേരം 4 മുതല്‍ 7 മണിവരെ സാള്‍ട്ട് നിയമസേവനകേന്ദ്രം തമലം യൂണിറ്റില്‍ ജനങ്ങള്‍ക്കുവേണ്ടി നിയമപ്രശ്‌ന പരിഹാരത്തിനായി കണ്‍സള്‍ട്ടിംഗ് നല്‍കുന്നതാണെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.