ഇംഫാല്‍:മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൌബാല്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ചാനു ഷര്‍മിള. മുഖ്യമന്ത്രിയായാല്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഫ്‌സ്പ) പിന്‍വലിക്കുമെന്ന് ഇറോം വ്യക്തമാക്കി. അഫ്‌സ്പ
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷം നിരാഹാരം അനുഷ്ഠിച്ച ഇറോം കഴിഞ്ഞ
ആഗസ്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലിയന്‍സ് (പ്രജ) എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.
മുഖ്യമന്ത്രി
ഇബോബി സിങ് അധികാരത്തിലിരുന്ന 15 വര്‍ഷം അഫ്‌സ്പ
പിന്‍വലിക്കുന്നതിനായി ഒന്നും ചെയ്തില്ല. ഒരു രാഷ്ട്രീയ
നേതാവിനും അഫ്‌സ്പ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമായതോടെയാണ്
താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഇറോം പറഞ്ഞു. കഴിഞ്ഞ ആഗസ്ത് ഒന്‍പതിനാണ് ഇറോം നിരാഹാര സമരംഅവസാനിപ്പിച്ചത്.