തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്തു വന്‍ അഴിച്ചുപണി. ഡിജിപി മുതല്‍ എസ്പിമാര്‍ വരെയുള്ളവര്‍ക്ക് മാറ്റമുണ്ട്. ആര്‍. ശ്രീലേഖയാണു ഇന്റലിജന്‍സ് എഡിജിപി. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ എഡിജിപിയായിരുന്നു ശ്രീലേഖ. ജയില്‍ ഡിജിപി ആയിരുന്ന ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞു തിരിച്ചെത്തിയ സുധേഷ് കുമാറിനെ ഉത്തരമേഖലാ എഡിജിപിയായി നിയമിച്ചു. ഉത്തരമേഖലാ എഡിജിപിയായിരുന്ന നിഥിന്‍ അഗര്‍വാളിനെ സായുധസേനാ ബറ്റാലിയനിലേക്കു സ്ഥലംമാറ്റി.ജയില്‍ എഡിജിപിയായി അനില്‍കാന്തിനെ നിയമിച്ചു. എഡിജിപി കെ. പത്മകുമാറിനെ കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചു.
ഐജി ഇ ജെ ജയരാജാണ് മനുഷ്യാവകാശ കമീഷന്‍ ഐജി. കമ്യൂണിറ്റി പൊലീസിങ് ഐജി ടി
ജെ ജോസിനെ പിസിആര്‍ ഐജിയായും ഇന്റലിജന്‍സ് ഡിഐജി പി വിജയനെ ട്രെയ്‌നിങ്
ഡിഐജിയായും മാറ്റിനിയമിച്ച സർക്കാർ പകുതിയോളം ജില്ലാ പോലീസ് സൂപ്രണ്ടുമാരെയും മാറ്റിനിയമിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരെ മാറ്റിയതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും അഴിച്ചുപണി നടത്തിയത്.