NEWS23/06/2015

ദേശീയ ഗെയിംസിലൂടെ കായികമേഖലയിലുണ്ടായ നേട്ടം നിലനിര്‍ത്തണം മുഖ്യമന്ത്രി

ayyo news service

തിരുവനന്തപുരം:ദേശീയ ഗെയിംസിലൂടെ സംസ്ഥാനത്തെ കായികമേഖലയിലുണ്ടായ നേട്ടം നിലനിര്‍ത്താന്‍ കൂട്ടായശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന കൂട്ടയോട്ടം കവടിയാര്‍ സ്‌ക്വയറില്‍ ഫല്‍ഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരങ്ങളുടെ അഹോരാത്രമുള്ള കഠിനാധ്വാനമാണ് ദേശീയ ഗെയിംസ് ഒരു തരംഗവും ആവേശവുമായി മാറ്റാന്‍ സഹായിച്ചത്. അഭിമാനാര്‍ഹമായ ഈ നേട്ടം നാം നിലനിര്‍ത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ 25000 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ടേബിള്‍ ടെന്നീസ് താരം അംബിക രാധികയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

കനോയിങ്കയാക്കിങ് അസോസിയേഷന്‍ പ്രസിഡന്റ് ഗോകുലം ഗോപാലന്‍, റെസ്‌ലിങ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം വി.എന്‍. പ്രസൂദ്, ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യു എന്നിവര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകളും വിതരണം ചെയ്തു.

ചടങ്ങില്‍ കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മന്ത്രി വി.എസ്. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കരമന ഹരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അശ്വാരൂഢസേന, വിദ്യാര്‍ഥികള്‍, റോളര്‍ സ്‌കേറ്റര്‍മാര്‍, വിവിധ കായിക സംഘടനാപ്രതിനിധികള്‍ ഉള്‍പെടെ പങ്കെടുത്ത കൂട്ടയോട്ടം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു. സമാപനസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

Views: 1571
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024