ന്യൂഡല്‍ഹി: ഹോങ്കോംഗ് ലീഗില്‍ കളിക്കാന്‍ യൂസഫ് പഠാന്‍ കരാര്‍ ഒപ്പിട്ടു. ഇതോടെ വിദേശ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമായി യൂസഫ് പഠാന്‍. ബിസിസിഐയുടേയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്റെയും പ്രത്യേക അനുമതിയോടെയാണ് പഠാന്‍ വിദേശ ലീഗില്‍ കളിക്കുന്നത്. 34 കാരനായ യൂസഫ് പഠാന്‍ 2012 ലാണ് അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളിച്ചത്.
നേരത്തെ സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിനും അവസരം ലഭിച്ചിരുച്ചെങ്കിലും ബിസിസിഐ അനുമതി നിഷേധിച്ചതിനാൽ അത് നടന്നില്ല.