തിരു: സരിത ജയിലില്‍ വെച്ചെഴുതിയ കത്ത് പൂര്‍ണമായും ഞാന്‍ വായിക്കുകയുണ്ടായി. കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ട്. ഉടന്‍തന്നെ അക്കാര്യം മാണിയെ ബോദ്ധ്യപ്പെടുത്തി. അതാണ് തന്നോടുള്ള പകയ്ക്ക് കാരണം. മൂന്നു ദിവസത്തിന് ശേഷം മാവേലിക്കരയിലുള്ള ഒരു ഫ്രോഡിന്റെ വീട്ടില്‍വെച്ച് സരിതയുടെ കാല് പിടിക്കാനാണ് മാണിപോയത്. എന്നിങ്ങനെ ആരോപണങ്ങള്‍ അടങ്ങിയ പത്തുപേജ് വരുന്ന കത്ത്പി.സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കി.
ധനമന്ത്രി കെ.എം മാണിക്കും മകനും സോളാര്‍ കോഴക്കേസിലും ബാര്‍ കോഴക്കേസിലും പങ്കുണ്ടെന്ന കൂടാതെ മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും വന്‍കിട ടയര്‍ പ്രതിനിധി ജോസ് കെ മാണിക്ക് പത്ത് കോടിയോളം രൂപ കോഴ നല്‍കിയെന്നും കത്തില്‍ ആരോപിക്കുന്നു.
അന്ധമായ പുത്രവാത്സല്യത്തിന്റെ പിടിയിലമര്‍ന്ന് കുലം മുടിക്കുകയാണ് മാണി. പാര്‍ട്ടിയിലെ ഓരോരുത്തരെയും കൊണ്ട് മകനെ സാറേ എന്ന് വിളിപ്പിക്കുന്ന സംഘടനാപ്രവര്‍ത്തനം മാത്രമാണ് കെ.എം മാണി ഇപ്പോള്‍ നടത്തുന്നത്.
മാണി ബജറ്റ് വില്‍പ്പനയ്ക്ക് വെച്ചത് ഇതാദ്യമല്ല. ഇതിനുമുമ്പും അത് ചെയ്തിട്ടുണ്ട്. ഇത്തവണ അത് പരസ്യമായത് മകന്റെ ധനാര്‍ത്തിയും ആക്രാന്തവും അതിമോഹവും കൊണ്ടുമാത്രമാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറയും ശക്തിയുമായ കര്‍ഷകസമൂഹത്തെ ആകെ വഞ്ചിക്കുന്ന സമീപനമാണ് മാണി ചെയ്തുകൊണ്ടിരിക്കുന്നത്. ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റത് അതിന്റെ പ്രതിഫലനമാണ് എന്നും കത്തിൽ ആരോപിക്കുന്നു.