തിരുവനന്തപുരംന്മ അരുവിക്കരയില്‍ വിജയം കരസ്ഥമാക്കിയ കെ.എസ്. ശബരീനാഥന്‍ പതിനാലാം നിയമസഭയിലെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ രാവിലെ 9.30 നായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എന്‍. ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജി. കാര്‍ത്തികേയന്‍ എംഎല്‍എ സ്ഥാനം ഏറ്റെടുത്തപ്പോള്‍ പ്രോടെം സ്പീക്കറായിരുന്ന ശക്തന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ഇതോടെ ഒരേ നിയമസഭയില്‍ അച്ഛനും മകനും സത്യവാചകം ചൊല്ലിക്കൊടുത്ത ആദ്യ സ്പീക്കറായി എന്‍. ശക്തന്‍.
നിലവിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് ശബരീനാഥന്‍(31). ഇപ്പോള്‍ രണ്ടു യുവ നാഥന്മാരായി നിയമസഭയ്ക്ക്. പി സി വിഷ്ണുനാഥ് എം എല്‍ എ ആണ് മറ്റൊരു നാഥ്.
അമ്മ എം.ടി.സുലേഖ, ജ്യേഷ്ഠന്‍ അനന്തപത്മനാഭന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ സന്ദര്‍ശകഗാലറിയിലുണ്ടായിരുന്നു. ശബരിനാഥന്‍ കൂടി എത്തിയതോടെ ഭരണപക്ഷത്ത് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പടെ 75 പേരായി.