കെ ലക്ഷിമിക്കുട്ടിയമ്മയിൽ നിന്ന് തങ്കമണി പരമേശ്വരൻ പുരസ്കാരം സ്വീകരിക്കുന്നു കടയ്ക്കല്‍ എന്‍. ഗോപിനാഥന്‍ പിള്ള സമീപം
തിരുവനന്തപുരം: ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന പത്രിക കാഞ്ചീരവം മാസികയുടെ രണ്ടാം വാർഷികാഘോഷവും ശ്രവണശ്രീ അവാർഡ്‌ദാനവും പൂജപ്പുര ശ്രീചിത്തിരതിരുനാൾ ആഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത പദ്‌മശ്രീ കെ ലക്ഷിമിക്കുട്ടിയമ്മ ഈ വർഷത്തെ ശ്രവണശ്രീകളായ ബാവാസ് മുട്ടത്തിപ്പറമ്പ്, തങ്കമണി പരമേശ്വരൻ എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രശസ്തി പത്രം, പൊന്നാട, ശില്പം എന്നിവയാണ് പുരസ്കാരം.
പുരസ്കാരം സ്വീകരിച്ച ബാവാസ് മുട്ടത്തിപ്പറമ്പ്, ഡോ. ബി വിജയലക്ഷ്മി, പൂച്ചാക്കൽ ഷാഹുൽ എന്നിവർ സമീപം
സംസ്ഥാന ഗ്രന്ഥശാലംഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ഒരു വീട്ടിൽ ഒരു റേഡിയോ ലേഖനമത്സരത്തിലെ ഒന്നും, രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള കാഷ്‌പ്രൈസും വിതരണം ചെയ്തു. 5000, 3000 , 2000 രൂപ ക്രമത്തിലാണ് സമ്മാനം. കടയ്ക്കല്‍ കാഞ്ചീരവം പ്രസാധകനും രക്ഷാധികാരിയുമായ കടയ്ക്കൽ എന്‍. ഗോപിനാഥന്‍ പിള്ള.ചടങ്ങിൽ അധ്യക്ഷം വഹിച്ചു. പൂച്ചാക്കൽ ഷാഹുൽ , എ എൻ ഷാജി വേങ്ങൂർ , കൗൺസിലർ ഡോ. ബി വിജയലക്ഷ്മി, കാട്ടാക്കട രവി, കോട്ടവട്ടം തങ്കപ്പൻ, ഓമനതിരുവിഴ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. സമ്മേളന വേദിയിൽ പുസ്തക-സിഡി മേളയും സഘടിപ്പിച്ചിരുന്നു.