തിരുവനന്തപുരം:ബീഡിസിഗാര്‍ ഉത്പാദന വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ കൂലിനിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനമായി. നിരക്കുകള്‍ ചുവടെ.
പീസ് റേറ്റ് ബീഡി തെറുപ്പ് (ആയിരം ബീഡിക്ക്) 275 രൂപ. ബീഡി ലേബലിംഗും പാക്കിംഗും നൂറ് പായ്ക്കിംഗ് 275 രൂപാ. നൂറ് പായ്ക്കിംഗിനു മേല്‍ ഓരോ പായ്ക്കിനും ഒരു രൂപ വീതം. സാധാരണയുള്ള ഇരുപത് കെട്ടുകളില്‍ കൂടുതലായുള്ള ഓരോ കെട്ടുകള്‍ക്കും 30 പൈസ/പത്ത് ചാക്കുകള്‍ക്ക് എന്ന നിരക്കില്‍ അധിക വേതനം നല്‍ണം. ദിവസവേതന നിരക്ക് ബ്ലെന്റിംഗ് (പുകയില പൊടിക്കല്‍, ഉണക്കല്‍, അരിക്കല്‍, കൂട്ടിക്കലര്‍ത്തല്‍ എന്നീ ജോലികള്‍), ബീഡി ചായ്ക്കല്‍ (തട്ടില്‍ ഒതുക്കല്‍), ബീഡി ഉണക്കല്‍ (കൂട്ടില്‍ വെയ്ക്കല്‍), ബണ്ടിലിംഗ് 290 രൂപ.
മാസവേതന നിരക്ക് ഗ്രൂപ്പ് ഒന്ന് : അക്കൗണ്ടന്റ്, കാഷ്യര്‍, സ്റ്റോര്‍ കീപ്പര്‍, ഫോര്‍മാന്‍ 9650 രൂപ. ഗ്രൂപ്പ് രണ്ട് (എ) ചെക്കര്‍, മേസ്തിരി, ക്ലാര്‍ക്ക്, ഡ്രൈവര്‍ 9350 രൂപ. ഗ്രൂപ്പ് രണ്ട് (ബി) സ്റ്റെനോ ടൈപ്പിസ്റ്റ്/കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ 9450 രൂപ. ഗ്രൂപ്പ് മൂന്ന് ജനറല്‍ വര്‍ക്കര്‍, പ്യൂണ്‍, അറ്റന്റര്‍, വാച്ച്മാന്‍/സെക്യൂരിറ്റി ജോലിക്കാരന്‍, ക്ലീനര്‍ 9050 രൂപ. സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയ ക്ഷാമബത്തയ്ക്കും അര്‍ഹതയുണ്ടായിരിക്കും. ബീഡി വ്യവസായത്തില്‍ ജോലി ചെയ്യുന്ന പീസ്‌റേറ്റ് തൊഴിലാളികള്‍ക്ക് ഗ്യാരന്റീഡ് മിനിമം വേതനമായി ഒരുദിവസം 120 രൂപ വീതം നല്‍കേണ്ടതാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.