കണ്ണൂര്‍: കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്താക്കിയ പി.കെ. രാഗേഷ് സ്ഥാനാർഥിയാകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ ഐക്യജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പി.കെ. രാഗേഷ്. കണ്ണൂര്‍ മണ്ഡലത്തിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് രാഗേഷ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസ് നേതൃത്വം രാഗേഷുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.