കണ്ണൂര്‍:പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കണ്ടല്‍ സംരക്ഷകനുമായ കല്ലേന്‍ പൊക്കുടന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ഏതാനും ദിവസമായി ചികില്‍സയിലായിരുന്നു. യുനസ്‌കോയുടെ പരിസ്ഥിതി വിഭാഗം കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ പൊക്കുടന്റെ സംഭാവനകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ പഴയങ്ങാടിക്കടുത്ത് മുട്ടുകണ്ടിയില്‍ 1930 ലാണ് അരിങ്ങളേയന്‍ ഗോവിന്ദന്‍ പറോട്ടിയുടെയും കല്ലേന്‍ വെള്ളച്ചിയുടെയും മകനായി പൊക്കുടന്‍ ജനിച്ചത്.