തിരുവനന്തപുരം:വാവാ സുരേഷ് മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. പൂജപ്പുര ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യുട്ടിൽ പിടികൂടുന്നതിനിടെ മൂര്‍ഖന്‍ വാവാ സുരേഷിനെ കടിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ വാവാ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തി. അപകടനില തരണംചെയ്തിട്ടില്ല. ഇത് 10 ആം തവണയാണ് വാവ പാമ്പിന്റെ കടിയേറ്റു അതീവ ഗുരുതരാവസ്ഥയിൽ ആകുന്നത്.