സിഡ്‌നി: സെമിയില്‍ ഇന്ത്യക്ക് 95 റണ്‍സിന്റെ തോൽവി. എതിരാളി ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയര്‍ത്തിയ 329 റണ്‍സ് വിജയലക്ഷ്യത്തിന് എതിരെ ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: ഓസ്‌ട്രേലിയ328/7 (50); ഇന്ത്യ 233/10 (46.5).
ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ധവാനും (45) രോഹിത് ശര്‍മയും (34) ചേര്‍ന്ന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പതിമൂന്നാം ഓവറില്‍ ധവാനും പിന്നാലെ ഒരു റണ്ണുമായി കോലിയും മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. പിന്നീട് അജിങ്ക്യ രഹാനെയും (44) ക്യാപ്റ്റന്‍ ധോനിയും (65) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം തട്ടകത്തിൽ ഉയര്ന്ന ടോട്ടലിന്റെ ആത്മവിശ്വാസത്തിൽ ബൌളർമാർ പന്തെറിയുകയം അവര്ക്ക് ഫീൽടെർമാരുടെ മികച്ച പിന്തുണയും കിട്ടിയതാണ് ഒസിസ്സിനു വിജയം ഉറപ്പാക്കിയത്. ഓസീസിനായി ഫോക്‌നര്‍ മൂന്നും സ്റ്റാര്‍ക്കും ജോണ്‍സണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തും (105) അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചുമാണ് (81) ഓസീസിന്റെ പ്രധാന റണ്‍ നേട്ടക്കാർ. . സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യക്കായി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി
ആതിഥേയ രാജ്യങ്ങളായ ഓസീസ് ന്യൂസിലണ്ടും തമ്മിൽ മെൽബോണിൽ ഞായറാഴ്ചയാണ് ഫൈനല്‍. ലോകകപ്പിൽ ന്യൂസീലണ്ടിന്റെ ആദ്യ ഫൈനലാണിത്.