പൂവച്ചൽ ഖാദർ,കെ ജയകുമാർ,ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം:എത്രപേർ പിന്നിൽ നിന്നു താഴെയിടാൻ നോക്കിയാലും ഭാവനയും കഠിന പ്രയത്നം ചെയ്യാൻ കഴിവുമുണ്ടെങ്കിൽ ആർക്കും തല ഉയർത്തി തന്നെ നിൽക്കാം. ശ്രീകുമാരൻ തമ്പിയെ താഴേക്കടിച്ചാൽ റബ്ബർ പന്ത് പോലെ ഉയർന്നു വരും എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. സിനിമ പാട്ടെഴുത്തിൽ അരനൂറ്റാണ്ടു പൂർത്തിയാക്കിയ അദ്ദേഹത്തിന് ആദരവർപ്പിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയാരുന്നു. താൻ അഹങ്കാരിയല്ല ലജ്‌ജാലുവാണ്. ആരോടും അങ്ങോട്ടു പോയി മിണ്ടാറില്ല. അത് ലജ്ജകൊണ്ടാണ്. അതിനെയാണ് പലരും അഹങ്കാരമായിക്കാണുന്നത്.
താനാരോടും ഒന്നും ആവശ്യപ്പെടാൻ പോയിട്ടില്ല. എനിക്കു ഒരു രാഷ്‌ടീയ പാർട്ടിയുടേയോ സംഘടനയുടെയോ പിൻബലമില്ല. ഞാൻ അന്നും ഇന്നും ഏകനാണ്. എനിക്കു വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ലെന്ന് എന്നെ സ്നേഹിക്കുന്നവർ പറയുന്നു. എനിക്കിനി അംഗീകാരമോ പുരസ്കാരമോ ഒന്നും വേണ്ട എല്ലാം മതിയായി. എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. പൂവച്ചൽ ഖാദർ അധ്യക്ഷനായ ചടങ്ങിൽ കെ ജയകുമാർ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി.