രുവനന്തപുരം:അരുവിക്കരയിലെ തിരഞ്ഞെടുപ്പ് കണ്വെന്ഷൻ നോട്ടീസിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേരില്ല.
വി.എസിന് പകരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുക. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ വി.എസിന്റെ പേരില്ലാത്തത്.
അരുവിക്കര തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന പി.ബി അംഗം പിണറായി വിജയന്റെ പേരും നോട്ടീസിലില്ല. എല്ലാ ഘടകകക്ഷിനേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. സാധാരണഗതിയില്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുക എല്‍.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദനാണ്. അതാണ് തുടര്‍ന്നുവരുന്ന കീഴ്വഴക്കം.
രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് കണ്‍വെന്‍ഷന്റെ കാര്യപരിപാടി തീരുമാനിച്ചത്. വി.എസ് പ്രചാരണത്തിന് ഇറങ്ങാന്‍ തയാറാകാത്തതാണോ അതോ പാര്‍ട്ടി കണ്‍വെന്‍ഷനിലെ പ്രാസംഗികരുടെ കൂട്ടത്തില്‍ നിന്ന് വി.എസിന്റെ പേര് ഒഴിവാക്കിയതാണോ എന്ന് അറിയില്ല.