NEWS13/06/2015

ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ദ്ധരാത്രി മുതൽ

ayyo news service

കൊല്ലം: കേരളതീരത്ത് യന്ത്രവത്കൃത ബോട്ടുകള്‍ക്കുള്ള മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വരും.

47 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം. ജൂലായ് 31ന് ശേഷമേ ഇനി ട്രോളിങ് അനുവദിക്കൂ. ജില്ലയില്‍ 45,000ത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ നിരോധനം ബാധിക്കും. തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സിവില്‍ സപ്ലൈസ് വഴി തുടങ്ങി.

ട്രോളിങ് നിരോധനം കണക്കിലെടുത്ത് കരയിലും കടലിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനും നിരീക്ഷണത്തിനുമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും പട്രോളിങ് ശക്തമാക്കും. പ്രത്യേക പോലീസ് സേന നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുന്നുണ്ട്.

തീരദേശത്തുള്ള എല്ലാ പമ്പുകളും ജൂണ്‍ 14 അര്‍ധരാത്രിമുതല്‍ അടച്ചിടും. നിരോധനത്തിനുശേഷം ഇന്ധനം നിറയ്ക്കുന്നതിന് മൂന്നുദിവസം മുമ്പ് സൗകര്യം ഒരുക്കും.

നിരോധനവേളയില്‍ കായലിലും ട്രോളിങ് അനുവദിക്കില്ല. ചെറുവള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കും കടലിലിറങ്ങുന്നതിന് അനുവാദം നല്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി അഴീക്കലും നീണ്ടകരയിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. (ഫോണ്‍ നമ്പര്‍9447656462)

നിരോധനം ലംഘിച്ച് മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന യന്ത്രവത്കൃത ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് അധികൃതര്‍ അറിയിച്ചു.

Views: 1400
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024