തിരുവനന്തപുരം:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മരണ പുതുക്കി സദ്ഭാവനാ ദിനം ആചരിച്ചു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജീവനക്കാര്‍ മതസൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി സദ്ഭാവനാ പ്രതിജ്ഞയെടുത്തു. മന്ത്രി വി.എസ്. ശിവകുമാര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പൊതുഭരണ വകുപ്പ് സെക്രട്ടി കെ.ആര്‍. ജ്യോതിലാല്‍, വിവരപൊതുജന സമ്പര്‍ക്കവകുപ്പ് ഡയറക്ടര്‍ മിനി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടൊപ്പം സെപ്തംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന മതസൗഹാര്‍ദ്ദ പക്ഷാചരണത്തിനും തുടക്കമായി