തിരുവനന്തപുരം:ലിബിയയിലെ ആഭ്യന്തര കലാപത്തില്‍പ്പെട്ട് ട്രിപ്പോളിയിലെ സാവ്യ ആശുപത്രിയില്‍ അകപ്പെട്ടുപോയ മൂന്ന തമിഴ് കുടുംബങ്ങളും അവരുടെ കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് കുടുംബങ്ങളെ മെയ് 12 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. കലാപത്തെ തുടര്‍ന്ന് ട്രിപ്പോളിയിലെ സാവ്യ ആശുപത്രിയില്‍ ഇവര്‍ അഭയം തേടുകയായിരുന്നു.
ആഹാരവും വെള്ളവും വെളിച്ചവും ഇല്ലാതെ ഇവര്‍ കഴിഞ്ഞ 47 ദിവസങ്ങളായി ഏറെ കഴ്ടപ്പെടുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന കുഞ്ഞു കുട്ടികള്‍ക്ക് അസുഖം ബാധിച്ചതോടുകൂടിയാണ് നോര്‍ക്ക വകുപ്പിന്റെ സഹായം തേടിയത്. ട്രിപ്പോളിയില്‍ നിന്നും ഇസ്താംബൂള്‍ വഴി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന ഇവരെ സ്വീകരിക്കുവാന്‍ ഹെല്‍പ്പ്‌ഡെസ്‌ക് തുടങ്ങുന്നതുള്‍പ്പെടെ മറ്റ് നടപടികള്‍ നോര്‍ക്ക റൂട്ട്‌സ് സ്വീകരിച്ചിട്ടുണ്ടെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു.