വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സ്ഥാനാര്‍ഥി സംവാദങ്ങള്‍ നടക്കുന്നതിനിടെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വീണ്ടും ലൈംഗികാരോപണം. നീലചിത്രനടി ജസീക്ക ഡാര്‍ക്കാണ് ട്രംപിനെതിരെ പുതുതായി ആരോപണവുമായി രംഗത്തെത്തിയത്.
ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനിടെയാണ് തങ്ങല്‍ തമ്മില്‍ പരിചയപ്പെടുന്നതെന്നും. പരിചയപ്പെട്ടതിനു പിന്നാലെ ട്രംപ് തന്നെ മുറിയിലേക്ക് ക്ഷണിച്ചുവെന്നും മറ്റ് രണ്ട് സ്ത്രീകളോടൊപ്പം മുറിയിലെത്തിയ തങ്ങളെ മൂവരെയും ട്രംപ് കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നുമാണ് ഡാര്‍ക്ക് വ്യക്തമാക്കിയത്. ഇതില്‍ അതൃപ്തി അറിയിച്ചതിനു ശേഷം മുറിവിട്ട തന്നെ ട്രംപ് ഫോണില്‍ ബന്ധപ്പെടുകയും പണം വാഗ്ദാനം ചെയ്തുവെന്നും ജസീക്ക ഡാര്‍ക്ക് പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെ ട്രംപ് ക്യാമ്പ് നിഷേധിച്ചു. ആരോപണമുന്നയിച്ച സ്ത്രീയെ ട്രംപ് അറിയില്ലെന്നുമാണ് വിശദീകരണം. നേരത്തെയും ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി ആറോളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.