തിരുവനന്തപുരം:എകെഎസ്ടിയു തിരുവനനപുരം ജില്ലാ സമ്മേളനം എ.ബി . ബർദാൻ നഗറിൽ (സത്യൻസ്മാരക ഹാളിൽ) സി.പി.ഐ. നിയമസഭാകക്ഷി നേതാവ് സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ ഒരു ബദൽരേഖ എകെഎസ്ടിയു ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ തയ്യാറാക്കി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആർ . അനിൽ മുഖ്യപ്രഭാഷണം നടത്തി .എകെഎസ്ടിയു സംസ്ഥാന പ്രസിഡണ്ട് ആർ .. ശരത്ചന്ദ്രനൻ നായർ, പള്ളിച്ചൽ വിജയൻ, എസ്.സതീഷ്‌കുമാർ , എസ്.എസ്. അനോജ്, ജോർജ്‌രത്‌നം, റ്റി.രമണിഎന്നിവർ പ്രസംഗിച്ചു.
എകെഎസ്ടിയു ജില്ലാ പ്രസിഡണ്ട് ബിജു പേരയത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി എഫ്. വിൽസൺ സ്വാഗതവും ബി. ഹരികുമാർ നന്ദിയും പറഞ്ഞു.