തിരുവനന്തപുരം:അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനക്ക് ശേഷം മല്‍സരിക്കാന്‍ രംഗത്തുള്ളത് 17 സ്ഥാനാര്‍ഥികള്‍.
സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. കെ. പത്മരാജന്റെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളുകയും രണ്ട് മുന്നണി സ്ഥാനാര്‍ഥികളുടെ ഡമ്മി സ്ഥാനാര്‍ഥികളായ വി.കെ. മധുവും ജെ.ആര്‍. പത്മകുമാറും ഒഴിവാകുകയും ചെയ്തതോടെയാണ് മല്‍സരാര്‍ഥികളുടെ എണ്ണം 17 ആയി ചുരുങ്ങിയത്.
ആകെ 20 സ്ഥാനാര്‍ഥികളുടെ പത്രികകളാണ് ആദ്യം ലഭിച്ചിരുന്നത്. മല്‍സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ പേരുവിവരം ഇംഗ്ലീഷ് അക്ഷരക്രമത്തില്‍:
അന്‍സാരി എ (സ്വത.), കെ. ദാസ് (സ്വത.), കെ.ജി. മോഹനന്‍ (സ്വത.), ഒ. രാജഗോപാല്‍ (ബി.ജെ.പി), ശബരീനാഥന്‍ കെ.എസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ശബരീനാഥ് എം.എസ് (സ്വത.), എന്‍. ശശിധരന്‍ പിള്ള (സ്വത.), ശിവപ്രസാദ് കെ.എം (സ്വത.), സ്രാജുദ്ദീന്‍ (പൂന്തുറ സിറാജ് പി.ഡി.പി), ശ്രീജിത്ത് ടി.ആര്‍ (സ്വത.), പി.കെ. സുകുമാരന്‍ (സ്വത.), സുനില്‍ എം. കാരാണി (സ്വത.), പി. സുരേഷ് കുമാര്‍ (സ്വത.), തോമസ് കൈതപ്പറമ്പില്‍ (സ്വത.), വിജയകുമാര്‍ ബി. (സ്വത.), എം. വിജയകുമാര്‍ (സി.പി.െഎ.എം), എസ്. വിജയകുമാരന്‍ നായര്‍ (സ്വത.).