ലണ്ടന്‍: ഫിഫയുടെ ടെക്‌നിക്കൽ ഡവലപ്മെന്റ് ചീഫ് ഓഫീസറായി മുൻ ഹോളണ്ട് അന്താരാഷ്ട്ര ഫുട്ബോളർ മാര്‍ക്കോ വാന്‍ ബാസ്റ്റനെ നിയമിച്ചു. 1992ലെ ലോകതാരമായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ക്കോ വാന്‍ ബാസ്റ്റൻ എസി മിലാൻ അജാക്സ് ക്ലബുകളുടെ താരവും ദേശീയ ടീമിന്റെ പരിശീലകനും ആയിരുന്നു. അടുത്ത ആഴ്ച അദേഹം ചുമതയേല്‍ക്കും.