ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവള ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ ഇ.കെ നിരഞ്ജനെ രാഷ്ട്രം ശൗര്യചക്ര പുരസ്‌കാരം നല്‍കിയും വടക്കന്‍ കാഷ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍
വീരമൃത്യുവരിച്ച ഹവീല്‍ദാര്‍ ഹാംഗ്പാന്‍ ഡാഡയെ രാജ്യം അശോക ചക്ര പുരസ്‌കാരം
നല്‍കിയും ആദരിക്കും.
സേനയിലെ ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തില്‍ അംഗമായിരുന്നു നിരഞ്ജന്‍. ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ കെട്ടിവച്ച സ്‌ഫോടക വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് പാലക്കാട് മണ്ണാര്‍ക്കാട് എളുമ്പിലാശേരി സ്വദേശി നിരഞ്ജന്‍ കൊല്ലപ്പെട്ടത്.
വടക്കന്‍ കാഷ്മീരില്‍ ഹിമാലയത്തിലെ 13,000 അടി ഉയരത്തിലുള്ള ഷാംസബാരി റീജിയണില്‍ പാക് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഡാഡ വീരമൃത്യുവരിച്ചത്. പാക് അധീന കാഷ്മീരില്‍നിന്നും നുഴഞ്ഞു കയറാന്‍ ശ്രമിച്ച നാലു തീവ്രവാദികളെ വധിച്ച ശേഷമാണ് ഡാഡ മരണത്തിനു കീഴടങ്ങിയത്.
വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി
ജേക്കബ് തോമസിസുൾപ്പെടെ പതിനൊന്ന് മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു. പി എ വര്‍ഗീസ്, ഇ മോഹനന്‍
നായര്‍, കുരികേശ് മാത്യു, ബി അജിത്ത്, വി വി ത്രിവിക്രമന്‍ നമ്പൂതിരി, കെ
എല്‍ അനില്‍, എന്‍ ജയചന്ദ്രന്‍, ആര്‍ മഹേഷ്, എം ടി ആന്റണി തുടങ്ങിയവര്‍ക്കാണ് മെഡല്‍ ലഭിച്ചത് .