NEWS15/07/2016

പ്രകൃതി വിഭവങ്ങളുടെ ഉപയോഗം ഉറപ്പാക്കണം: മുഖ്യമന്ത്രി

ayyo news service
തിരുവനന്തപുരം:വികസന പദ്ധതികളുടെ നടത്തിപ്പിന് പ്രകൃതി വിഭവങ്ങളുടെ ദീര്‍ഘവീക്ഷണത്തോടുകൂടിയ ഉപയോഗം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്‌നോളജി മിഷന്‍ 2035 നടത്തിയ ആശയസംവാദം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യയെപ്പോലെ മാനുഷിക വിഭവശേഷിയില്‍ സമ്പന്നത നേടിയ രാജ്യത്ത് സാങ്കേതിക വിദ്യയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. വികസനലക്ഷ്യങ്ങള്‍ നേടുന്നതിനും അതുവഴി പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ശാസ്ത്രസാങ്കേതിക രംഗത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചര്‍ച്ച ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. യുവത്വം, ഭൗതിക സാഹചര്യം, പരമ്പരാഗത വിജ്ഞാനം എന്നിവ പ്രയോജനപ്പെടുത്തി ഉത്പാദന മേഖല ശക്തിപ്പെടുത്താനുതകുന്ന മാര്‍ഗങ്ങള്‍ തേടുന്നത് രാജ്യത്തിന്റെ സ്വയം പര്യാപ്തത ഉറപ്പാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. അനില്‍ കാക്കോദ്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. പ്രഭാത് രാജന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേറ്റേഴ്‌സ് ചെയര്‍മാന്‍ എ.പി. ദേശ്പാണ്ഡെ, വൈസ് ചെയര്‍മാന്‍ ഡോ. ജയരാമന്‍, കേരള ശാസ്ത്ര സാങ്കേതിക പാരിസ്ഥിതിക കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ടെക്‌നോളജി ഇന്‍ഫര്‍മേഷന്‍ ഫോര്‍കാസ്റ്റിങ് ആന്‍ഡ് അസസ്‌മെന്റ് കൗണ്‍സില്‍, നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് കമ്മ്യൂണിക്കേറ്റേഴ്‌സ്, കേരള ശാസ്ത്ര സാങ്കേതിക പാരിസ്ഥിതിക കൗണ്‍സില്‍ എന്നിവ സംയുക്തമായാണ് സംവാദം സംഘടിപ്പിച്ചത്.

Views: 1733
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024