ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ ഓപ്പിയം വേട്ട വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 20 കോടി രൂപ വിലമതിക്കുന്ന 826 കിലോഗ്രാം ഓപ്പിയമാണ് ഡല്‍ഹി പോലീസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പിയം വേട്ടയാണ്. ആദ്യം 801 കിലോ ഓപ്പിയവുമായി രണ്ടു പേരെയും ഇവവരില്‍നിന്നു ലഭിച്ച സൂചന അനുസരിച്ച് മറ്റ് മൂന്നു പേരെയും അറസ്റ്റ് ചെയ്തു. നന്ദ്രാം എന്നയാളാണ് ഈ മയക്കുമരുന്ന് റാക്കറ്റിന്റെ തലവനെന്നാണ് സൂചന.