ചെന്നൈ: ജയലളിത നിയമിച്ച താന്‍ തന്നെയാണ് ഇപ്പോഴും തമിഴ്‌നാട് ചീഫ് സെക്രട്ടറിയെന്ന അവകാശവാദവുമായി ആദായ നികുതിവകുറപ്പിന്റെ റെയ്ഡിൽ സ്ഥാനം തെറിച്ച മുൻ ചീഫ് സെക്രട്ടറി പി. രാമ മോഹന റാവു. തന്നെ തമിഴ്‌നാട്ടിലെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ല. ജയലളിതയാണ് തന്നെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയായി നിയമിച്ചത്. ആ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു. അതുകൊണ്ട് താന്‍ തന്നെയാണ് ഇപ്പോഴും തമിഴ്‌നാട് ചീഫ് സെക്രട്ടറിയെന്നും പുതിയ ചീഫ് സെക്രട്ടറിയെ അംഗീകരിക്കില്ലെന്നും രാമ മോഹന റാവു പറഞ്ഞു.
ജയലളിത ഉണ്ടായിരുന്നെങ്കില്‍ തന്റെ വീട്ടില്‍ കയറാന്‍ സിആര്‍പിഎഫ് ധൈര്യപ്പെടില്ലായിരുന്നെന്നും തോക്കിന്‍മുനിയില്‍ നിര്‍ത്തിയാണ് പരിശോധന നടത്തിയത്തെന്നും ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ നടത്തിയ പരിശോധനയിൽ . ഒരു രഹസ്യരേഖയും തന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടില്ലന്നും റാവു പറഞ്ഞു.. കണ്ടെടുത്തത് 1,12,320 രൂപയും കുറച്ച് സ്വര്‍ണവും. സ്വര്‍ണാഭരണങ്ങള്‍ മകളുടേതും ഭാര്യയുടേതുമാണെന്നും അദ്ദേഹം പറഞ്ഞു. ഗിരിജ വൈദ്യനാഥനാണ് പുതിയ തമിഴ്‌നാട് ചീഫ് സെക്രട്ടറി