കൊച്ചി:കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്ത്തു മിന്നും ജയം സ്വന്തമാക്കി. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക്‌ശേഷം രണ്ടാം പകുതിയിലായിരുന്നു മല്‍സരത്തിലെ നാലു ഗോളുകളും.
ജോസു പ്രീറ്റോ (49ാം മിനിറ്റ്), മുഹമ്മദ് റാഫി (68), സാഞ്ചസ് വാട്ട് (71) എന്നിവരായിരുന്നു കേരളത്തിന്റെ സ്‌കോറര്‍മാര്‍. നിക്കോളാസ് വെലെസിന്റെ (82) വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍.
മാര്‍ക്വീ താരങ്ങളില്ലാതെയാണ് ഇരുടീമുകളും സീസണിലെ പ്രഥമ മല്‍സരത്തിനിറങ്ങിയത്.