Mobirise Website Builder v4.9.3
NEWS26/02/2017

ഹരിതകേരളം മിഷന്‍ ഓഫീസ് വാര്‍ത്ത തിരുത്തി ടി.എന്‍. സീമ

ayyo news service
തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ ഓഫീസിനുവേണ്ടി സെക്രട്ടേറിയറ്റില്‍ സ്ഥലം അനുവദിച്ചു എന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമ. ഹരിതകേരളം മിഷന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചിരിക്കുന്നത് നന്തന്‍കോടുള്ള സ്വരാജ് ഭവനിലെ അഞ്ചാംനിലയിലാണ്.  2016 ഡിസംബര്‍ ഒന്‍പതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണിത്. കഴിഞ്ഞ രണ്ടുമാസമായി വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള സ്റ്റാഫ് ഇവിടെ പ്രവര്‍ത്തിച്ചുവരികയാണ്. മിഷന്‍ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത നിരവധി യോഗങ്ങളും നടന്നുവരികയാണ്. മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ഓഫീസ് മേല്‍വിലാസം നല്‍കിയിട്ടുണ്ടെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.

Views: 1562
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY