ന്യൂഡല്‍ഹി: വ്യവസായിയില്‍നിന്ന് അന്യായമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റി ആരോപണം ഉന്നയിച്ച മുന്‍ ഐ.പി.എല്‍. കമ്മീഷണര്‍ ലളിത് മോദിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റെയ്‌ന പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആരോപണം നിഷേധിച്ച ഇന്ത്യന്‍താരം സുരേഷ് റെയ്‌ന ക്രിക്കറ്റിന്റെ മഹത്ത്വത്തിന് നിരക്കാത്തതൊന്നും ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല്ലെന്നും വ്യക്തമാക്കി.
നിശ്ശബ്ദനായിരുന്നാല്‍ താന്‍ തെറ്റുകാരനാണെന്ന്
ആരാധകര്‍ കരുതും. അതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും മോദിക്കെതിരെ
നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും റെയ്‌ന പറഞ്ഞു.
ഇന്ത്യന്‍ താരങ്ങളായ റെയ്‌ന, രവീന്ദ്ര ജഡേജ, വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഒരു വ്യവസായ പ്രമുഖനില്‍നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായും ഒത്തുകളിക്ക് കൂട്ടുനിന്നതായും മോദി ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) പരാതി നല്‍കിയിരുന്നതായും മോദി വെളിപ്പെടുത്തിയിരുന്നു.