തിരുവനന്തപുരം: മലയാളിക്ക് വിനോദവും വിഞ്ജാനവും പകർന്നു നൽകാൻ വേറിട്ട ദൃശ്യാവതരണവുമായി വിഷുപ്പുലരിയിൽ മൊബൈൽ ടിവി ചാനലായ പുലരി ടിവി സംപ്രേഷണം ആരംഭിക്കുന്നു. രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെയും ശേഷം വൈകിട്ട് ആറു മുതൽ രാത്രി 12 വരെയും വ്യത്യസ്തമായ പരിപാടികൾ സംപ്രേഷണം ചെയ്യും. പുതിയതും പഴയതുമായ സിനിമാ ഗാനങ്ങൾ, നിയമപാഠം , യോഗ - ആരോഗ്യം , ആത്മീയം, വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുമായുള്ള അഭിമുഖം, തുടങ്ങി നിരവധി വേറിട്ട ടിവി കാഴ്ചയുടെ നവ്യാനുഭവം പകർന്നുതരുന്നതാകും ഇന്റർനെറ്റിൽ ലഭ്യമാകുന്ന പുലരി ടിവി. മലയാളിത്തം ഇഷ്ടപ്പെടുന്ന ലോക മലയാളി മൊബൈൽ ടി വി പ്രേക്ഷകരെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്ന പുലരി ടി വിയുടെ സ്രഷ്ടാവ് വെബ് പ്രോഗ്രാമറായ ജിട്രസ് കളരിയാണ്. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ജോളിമസ്സാണ് പ്രോഗ്രാം ഹെഡ്. http://www.pularitv.com എന്ന വെബ്സൈറ്റിലും പുലരി ടിവി യുടെ ആൻഡ്രോയ്ഡ് ആപ്; ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൌൺ ലോഡ് ചെയ്തും പരിപാടികൾ ആസ്വദിക്കാം.
.
പുതുമ നിറഞ്ഞതും 20 മിനിറ്റ് ദൈര്‍ഘ്യമുള്ള കലാപരം, പാചകം, കായികം, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസം, ക്യാമ്പസ് വിശേഷങ്ങള്‍, സംഗീതം, ടെക്നോളജി എന്നീ വിഭാഗത്തില്‍പ്പെട്ട ഡെയ്‌ലി, വീക്കിലി പ്രോഗ്രാമുകളും പുലരി ടിവി ക്ഷണിക്കുന്നു. പ്രോഗ്രാമുകൾ സമർപ്പിക്കാൻ താല്പര്യമുള്ളവർ pularitv@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടണം.