കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജില്ലാ പൊലീസ് മേധാവി പി. പ്രകാശിനെ കുറ്റപ്പെടുത്തി ജില്ലാ കളക്ടടര്‍ എ. ഷൈനമോള്‍. വാക്കാല്‍ അനുമതി കിട്ടിയെന്ന് സംഘാടകര്‍ പറഞ്ഞെന്ന കമ്മീഷണറുടെ വാദം അപക്വമാണെന്ന് വിമര്‍ശിച്ച കളക്ടര്‍, പോലീസ് കമ്മിഷണറോട് വിശദീകരണം തേടി.
അതേസമയം, കലക്ടറുടെ നിര്‍ദേശത്തിന് മറുപടി നല്‍കില്ലെന്ന് ജില്ലാ പോലീസ് നേതൃത്വം അറിയിച്ചു. കളക്ടര്‍ക്ക് വിശദീകരണം നല്‍കിയാല്‍ അത് പരസ്പരം വിഴുപ്പലക്കലാകുമെന്ന് പോലീസ് വിലയിരുത്തി. സംഭവം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ മാത്രം മറുപടി നല്‍കിയാല്‍ മതിയെന്നാണ് പൊലീസിന്റെ തീരുമാനം.