തിരുവനന്തപുരം : കവിയും ഗാന രചയിതാവും നാടകകൃത്തും പ്രഭാഷകനും കലാ - സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി അനുശോചിച്ചു. ഗാനങ്ങളിലും കവിതയിലും സ്നേഹത്തെ. പ്രകീർത്തിച്ച അദ്ദേഹം ജീവിതത്തിലും അതു തെളിയിച്ചു. ചുനക്കരയുടെ ഗാനങ്ങളെപ്പോലെ അദ്ദേഹത്തിന്റെ നിഷ്കളങ്ക സ്നേഹവും എന്നും ഓർക്കപ്പെടും. നിത്യഹരിത സൊസൈറ്റി ഉപദേശക സമിതി അംഗം കൂടിയായിരുന്ന ചുനക്കര രാമൻകുട്ടി യുടെ വേർപാട് സാംസ്‌കാരിക കേരളത്തിന് പ്രത്യേകിച്ച് തലസ്ഥാന നഗരത്തിന് തീരാ നഷ്ടമാണെന്ന് സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ : വാഴമുട്ടം ബി. ചന്ദ്രബാബു, രക്ഷാധികാരി വഞ്ചിയൂർ പ്രവീൺകുമാർ, ട്രഷറർ ബൈജു തീർത്ഥം, പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്, ഗോപൻ ശാസ്തമംഗലം, രതീഷ് കലഞ്ഞൂർ, പി. എം. രാജപോൾ, അബ്ദുൾ ഷുക്കൂർ, ശ്രീല ഇറമ്പിൽ, നിജി സിറാജ്, ശൈലജ പണിക്കർ, മോഹൻദാസ് കല്ലറ, ഗിരീശ്, സുചേത തുടങ്ങിവരും അനുശോചിച്ചു